അയോധ്യാ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. 

ദില്ലി: അയോധ്യാ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. 

അയോധ്യയിലെ തര്‍ക്കഭൂമി ,മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വക്കഫ് ബോര്‍ഡിന്‍റെ ഉൾപ്പടെ 16 ഹര്‍ജികളാണ് കോടതിയിലുള്ളത്.

കേസ് വേഗത്തിൽ വാദം കേട്ട് തീര്‍പ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ആവശ്യപ്പെട്ടേക്കും. കേസിൽ വാദം കേൾക്കൽ തിയതി ഉൾപ്പടെയുള്ള കാര്യങ്ങളാകും ഇന്ന് കോടതി തീരുമാനിക്കുക.