ലക്നോ: രാജ്യത്തെ മുഴുവന്‍ അറവുശാലകളും നിരോധിക്കണമെന്നും മുസ്‌ലിങ്ങള്‍ മാംസം കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. കന്നുകാലികളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാലെങ്കിലും കിട്ടും. എന്തുകൊണ്ടാണ് കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഗോവധം നിയപരമായി നടക്കുന്നതെന്നും അസം ഖാന്‍ ചോദിച്ചു.
രാജ്യത്ത് എല്ലാവര്‍ക്കുമായി ഒരേ നിയമം നടപ്പാക്കണമെന്നും അസംഖാന്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനധികൃത അറവുശാലയ്‌ക്കെതിരെ നടപടിയെടുക്കുന്ന സാഹചര്യത്തില്‍ ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിലാണ് അസം ഖാന്‍ നിലപാട് വ്യക്തമാക്കിയത്.
മുസ്ലിം സഹോദരി-സഹോദരന്മാരായാല്‍ പോലും പാര്‍ക്കില്‍ നില്‍ക്കുന്നവര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അസംഖാന്‍ ആവശ്യപ്പെട്ടു.
