1994-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ ഭീകരരുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്ക് ജയിലില്‍ നിന്നും വിട്ടയക്കേണ്ടി വന്ന ഭീകരനാണ് മസൂദ് അസ്ഹര്‍. അന്നു മുതല്‍ ഇന്ത്യന്‍ സൈന്യത്തിനും ജനങ്ങള്‍ക്കും നേരെ ഭീകാരക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് മസൂദ് അസ്ഹര്‍.
ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് പിന്നാലെ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയേക്കും. രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്നത് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറാണ്.
യുഎൻ സുരക്ഷാ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിയ തീവ്രവാദസംഘടനകളിൽ ഒന്നാണ് ജയ്ഷെ മുഹമ്മദ്. എന്നാൽ മസൂദ് അസ്ഹർ ഇപ്പോഴും ഇന്ത്യാ പാക് അതിർത്തിക്കടുത്ത് പാകിസ്ഥാന്‍റെ മൂക്കിന് തൊട്ടുതാഴെ വിഹരിക്കുകയാണ്.
1999-ൽ ഖാണ്ഡഹാറിൽ വച്ച് ഭീകരര്‍ റാഞ്ചിയ ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി വിട്ടയച്ച മസൂദ് അസ്ഹര്‍, പിന്നീട് രാജ്യത്തിന് എന്നും തലവേദനയായി മാറി. ജമ്മു
കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ മസൂദ് അസഹ്റിനെ 1994-ൽ പിടികൂടിയിരുന്നു. എന്നാല്‍ 1999-ലെ ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലോടെ ചിത്രം മാറി.
ഖാണ്ഡഹാറിലേക്ക് കൊണ്ടു പോയ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ജയിലില്‍ നിന്ന് മസൂദ് അസ്ഹറിനെ വിട്ടക്കേണ്ടി വന്നു. തിരിച്ച് കറാച്ചിയിലെത്തിയ മസൂദ്, പതിനായിരം പേര്‍ തിങ്ങി നിറഞ്ഞ പൊതു സമ്മേളനത്തില്‍ പറഞ്ഞിതങ്ങനെ. ''ഇന്ത്യയെ നശിപ്പിക്കാതെ മുസ്ലികള്‍ക്ക് സമാധാനമായി ഉറങ്ങാനാവില്ല. കശ്മീരിനെ എന്തു വില കൊടുത്തും മോചിപ്പിക്കും.''
പിന്നീട് ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിച്ച് തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയായിരുന്നു മസൂദ് അസ്ഹർ. 2008-ലെ മുംബൈ സ്ഫോടന പരമ്പര, 2016-ലെ പത്താൻകോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസ്ഹറാണ്.
മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഒരു വര്‍ഷം വീട്ടു തടങ്കലില്‍ ആക്കിയതൊഴിച്ചാൽ ഒരു നിയമനടപടിയും പാകിസ്ഥാൻ കൈക്കൊണ്ടില്ല.
ജയ്ഷെ മുഹമ്മദിനെ പിന്നീട് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചു. എന്നാല്‍ മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിൽ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം നടപ്പിലായില്ല.
പാകിസ്ഥാന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചൈന ഈ നീക്കം എതിർത്തു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വീണ്ടും യുഎന്നില്‍ ഈ ആവശ്യം ഉയര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. നിലപാടു മാറ്റാൻ ചൈനയ്ക്കു മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് ഇന്ത്യയിപ്പോൾ.
എന്നാൽ ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങാൻ തയ്യാറല്ലെന്ന സൂചനയാണ് ചൈനയിപ്പോൾ നൽകുന്നത്. ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായി ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ഷുവാങ് വ്യക്തമാക്കി.
എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈന യോജിച്ചില്ല.
