കൊച്ചി: ജിഷ കേസിലെ കോടതി വിധി അന്വേഷണ സംഘത്തിന് അഭിമാനം നല്‍കുന്നതെന്ന് എഡിജിപി ബി സന്ധ്യ.
പ്രാകൃതമായ രീതിയിലുള്ള കൊലപാതകത്തിന് പരമാവധി ശിക്ഷ ലഭിച്ചത് ഇത്തരം കേസുകളില്‍ അന്വേഷണ സംഘത്തിന് പ്രോല്‍സാഹനം നല്‍കുന്നതാണെന്നും ബി സന്ധ്യ പ്രതികരിച്ചു. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊലപാതകത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു എഡിജിപി ബി സന്ധ്യ.