സർക്കാർ സമ്മതം നൽകുകയും നികുതിയിൽ ഇളവു വരുത്തുകയും ചെയ്താൽ ഇപ്പോഴുള്ളതിന്‍റെ പകുതി വിലക്ക് പതഞ്ജലി പെട്രോളും ഡീസലും നൽകുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇന്നലെ നടന്ന എൻഡി ടിവി യൂത്ത് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതഞ്ജലി കുറഞ്ഞ വിലക്ക് ഇന്ധനം നൽകുമോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദില്ലി: സർക്കാർ സമ്മതം നൽകുകയും നികുതിയിൽ ഇളവു വരുത്തുകയും ചെയ്താൽ ഇപ്പോഴുള്ളതിന്‍റെ പകുതി വിലക്ക് പതഞ്ജലി പെട്രോളും ഡീസലും നൽകുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇന്നലെ നടന്ന എൻഡി ടിവി യൂത്ത് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതഞ്ജലി കുറഞ്ഞ വിലക്ക് ഇന്ധനം നൽകുമോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ പെട്രോളും ഡീസലും ലിറ്ററിന് 35 മുതൽ 40 രൂപയാക്കി പതഞ്ജലി നൽകുമെന്ന് രാംദേവ് പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും പെട്രേൾ വില കുറച്ചില്ലെങ്കിൽ മോദി സർക്കാർ വരുന്ന തെരഞ്ഞെടുപ്പിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാംദേവ് ആരോപിച്ചു. അതേസമയം സർക്കാർ നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടില്ലെന്ന് പറയുന്നില്ലെന്നും ക്ലീന്‍ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്നും ബാബാ രാംദേവ് ചൂണ്ടിക്കാട്ടി. ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചയാളാണ് രാംദേവ്. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എന്തിന് പ്രചാരണം നടത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ രാഷ്ട്രീയത്തിൽ നിന്നും തൽക്കാലം വിട്ടു നിൽക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തനിക്ക് ഒരു പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
