Asianet News MalayalamAsianet News Malayalam

ബാബറി മസ്ജിദ് ഗൂഡാലോചന കേസ്: അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമഭാരതി വിചാരണ നേരിടണം

BabriMasjid case SC revives conspiracy charges against Advani
Author
New Delhi, First Published Apr 19, 2017, 5:25 AM IST

ദില്ലി: ബാ​ബ​റി മ​സ്ജി​ദ് ഗൂ​ഡാ​ലോ​ച​ന​ക്കേ​സി​ൽ എ​ല്‍. കെ.​അ​ഡ്വാ​നി വി​ചാ​ര​ണ നേ​രി​ട​ണമെന്ന് സുപ്രീം കോടതി. കേ​സി​ലെ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. ഗൂഡാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന സി​ബി​ഐ​യു​ടെ അ​പേ​ക്ഷ സു​പ്രീം​ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​യ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ വി​ചാ​ര​ണ നേ​രി​ട​ണം. 

ഗൂ​ഢാ​ലോ​ച​ന​ക്കേ​സിന്‍റെയും ആ​ക്ര​മ​ണ കേ​സിന്‍റെയും വിചാരണ ഒ​രു കോ​ട​തി​യി​ൽ ന​ട​ത്താ​നും ഉ​ത്ത​ര​വാ​യി. എ​ല്ലാ ദി​വ​സ​വും വി​ചാ​ര​ണ ന​ട​ത്ത​ണം. കേ​സ് ഒ​രു ദി​വ​സം പോ​ലും മാ​റ്റി വ​യ്ക്ക​രു​തെന്നും ര​ണ്ട‌് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉത്തരവിട്ടു.

എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മാ ഭാ​ര​തി, വി​ന​യ് ക​ത്യാ​ർ, ക​ല്യാ​ണ്‍ സിം​ഗ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന​കു​റ്റം ചു​മ​ത്തി ഇ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 13 പേ​ർ ല​ക്നോ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും സി​ബി​ഐ വാ​ദി​ച്ചി​രു​ന്നു.

സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് ഗൂ​ഡാ​ലോ​ച​ന​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ​തി​നെ നേ​ര​ത്തേ സു​പ്രീം​കോ​ട​തി വി​മ​ര്‍​ശി​ച്ചി​രു​ന്നു. കേ​സി​ലെ വി​ചാ​ര​ണ വൈ​കു​ന്ന​തി​ലും കോ​ട​തി അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഗൂ​ഡാ​ലോ​ച​ന​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച​തോ​ടെ​യാ​ണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ൽ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. റാ​യ്ബ​റേ​ലി കോ​ട​തി 57 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 100ല​ധി​കം തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ല​ക്നോ കോ​ട​തി​യാ​ക​ട്ടെ 195 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 300ല​ധി​കം തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 

Follow Us:
Download App:
  • android
  • ios