കാന്‍ബറ: വിമാന യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. സുഖപ്രസവത്തിന്‍റെ ഓര്‍മ്മക്കായി യുവതി കുഞ്ഞിനു നല്‍കിയത് വിമാനത്തിന്റെ പേരായ സോ ജെറ്റ് സ്റ്റാര്‍. സോ ലെര്‍ ഹിതു എന്ന യുവതിയാണ് ജെറ്റ് സ്റ്റാര്‍ വിമാനത്തിനുള്ളില്‍ ആണ്‍കുട്ടിക്ക് ജന്മമേകിയത്. സോഷ്യല്‍ മീഡിയ വഴി ജെറ്റ് സ്റ്റാര്‍ എയര്‍ലൈനാണ് ഇക്കാര്യം അറിയിച്ചത്.
സിംഗപൂരില്‍നിന്നു മ്യാന്‍മറിലേക്ക് സഞ്ചരിച്ച ജെറ്റ് സ്റ്റാര്‍ വിമാനത്തിനുള്ളില്‍വച്ചാണ് സംഭവം. വിമാനം പറന്നു തുടങ്ങിയപ്പോള്‍ യുവതിക്ക് പ്രസവ വേദന ആരംഭിച്ചു. അപ്പോള്‍തന്നെ വിമാന ജീവനക്കാരും മൂന്നു ഡോക്ടര്‍മാരും എത്തി യുവതിക്ക് ആവശ്യമായ ശുശ്രൂഷ നല്‍കുകയായിരുന്നു.
ഇതാദ്യമായാണ് ജെറ്റ് സ്റ്റാര്‍ വിമാനത്തിനുള്ളില്‍വച്ച് ഒരു കുഞ്ഞ് ജനിക്കുന്നത്. മൂന്നുകിലോയോളം ഭാരമുള്ള കുഞ്ഞ് സുഖമായി ഇരിക്കുന്നു. കുഞ്ഞിന് 50,000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ നല്‍കുമെന്നും എയര്‍ലൈന്‍ കമ്പനി അറിയിച്ചു.
യുവതിക്ക് സൗകര്യം ഒരുക്കിയ വിമാനജീവനക്കാരെയും കമ്പനി അഭിനന്ദിച്ചു. ഓസ്‌ട്രേലിയയുടെ ദേശീയ വിമാന കമ്പനിയായ ക്വാന്റസിന്റെ അനുബന്ധ കമ്പനിയാണ് ജെറ്റ് സ്റ്റാര്‍.
