അതിരാവിലെ കുളിയും കഴിഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ കുഞ്ഞുചുണ്ടുകള്‍ കൂട്ടിയിടിക്കുന്നത് വീഡിയോയില്‍ കാണാം

കൊച്ചി: വലിയ തോതിലുള്ള തണുപ്പാണ് ഇപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയിലും മറ്റും കാണുന്ന രീതിയില്‍ രാവിലെ തീകൂട്ടി ചൂട് കായുന്ന കാഴ്ച കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലും ഇപ്പോള്‍ സജീവമാണ്. ഇത്തരം തണുപ്പില്‍ രാവിലെ തന്നെ കുളിച്ചാല്‍ എന്ത് സംഭവിക്കും.

അതി രാവിലെ കുളിച്ച ഒരു ചെറിയ കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആരാണ് വീഡിയോയുടെ അവകാശി ആരാണ് കുട്ടിയെന്ന് വ്യക്തമല്ലെങ്കിലും വാട്ട്സ്ആപ്പ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വീഡിയോ കുറഞ്ഞ ദിവസത്തിനുള്ളില്‍ വൈറലാകുകയാണ്. 

അതിരാവിലെ കുളിയും കഴിഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ കുഞ്ഞുചുണ്ടുകള്‍ കൂട്ടിയിടിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ ഓമനത്വവും വീഡിയോയിലെ നിഷ്കളങ്കതയും ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ ആരെയും പ്രേരിപ്പിക്കും.