മക്കളുടെ കുട്ടികളെ വളര്‍ത്തേണ്ടത് വയോധികരായ മാതാപിതാക്കളുടെ കടമ അല്ലെന്ന് പുണെ കുടുംബ കോടതി. 

മുംബൈ: മക്കളുടെ കുട്ടികളെ വളര്‍ത്തേണ്ടത് വയോധികരായ മാതാപിതാക്കളുടെ കടമ അല്ലെന്ന് പുണെ കുടുംബ കോടതി. സ്വന്തം കുട്ടികളെ നോക്കേണ്ടത് മാതാപിതാക്കളാണ്. പേരക്കുട്ടികളെ നോക്കാന്‍ വയോധികരായ മാതാപിതാക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. 

ഭര്‍ത്താവ് തനിക്കും കുട്ടികള്‍ക്കും ചിലവിന് കാശ് തരുന്നില്ല എന്ന ഒരു യുവതിയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുടുംബം നോക്കാന്‍ താന്‍ ജോലിക്ക് പോകേണ്ടി വരുമ്പോള്‍ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ പേരകുട്ടികളെ നോക്കുന്നില്ല എന്ന് യുവതി കോടതിയില്‍ പറഞ്ഞു. അതേസമയം, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വയോധികരായ മാതാപിതാക്കളുടെ വിശ്രമകാലത്ത് പേരക്കുട്ടികളെ ഏറ്റെടുക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.