ലോകത്തിന്റെ ആത്മാവായാണ് വേദങ്ങളില്‍ സൂര്യനെ കണക്കാക്കുന്നത്.

ദില്ലി: കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാന്‍ വേദങ്ങളിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയില്‍ ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി സംഘടിപ്പിച്ച ആദ്യ സോളാര്‍ അലയന്‍സ് ഉച്ചകോടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം. ആഗോള സോളാര്‍ വിപ്ലവമാണ് വരേണ്ടതെന്നും അദ്ദേഹം പറ‍ഞ്ഞു.

ലോകത്തിന്റെ ആത്മാവായാണ് വേദങ്ങളില്‍ സൂര്യനെ കണക്കാക്കുന്നത്. ജീവനെ പരിപോഷിപ്പിക്കുന്ന ശക്തിയാണത്. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും നമ്മള്‍ വേദങ്ങളുടെ ആ വഴിയിലേക്ക് തന്നെ തിരിയണമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ടതും ലാഭകരമായതുമായ സോളാര്‍ ഔര്‍ജ്ജം എല്ലാവര്‍ക്കും ലഭ്യമാക്കണം. കൂടുതല്‍ ഗവേഷണങ്ങളിലൂടെ സോളാര്‍ ഊര്‍ജ്ജ ഉല്‍പാദനം വര്‍ദ്ധിപ്പിക്കണം-മോദി പറഞ്ഞു.

ഫ്രഞ്ച് പ്രസഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അധ്യക്ഷത വഹിച്ചു. 50ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.