തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്ക് പുറപ്പെട്ട ജെറ്റ് എയർലൈൻസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ദോഹയിലിറക്കി. കാലാവസ്ഥ മോശമായി തുടര്‍ന്നാല്‍ വിമാനം തിരുവനന്തപുരത്തേക്ക് തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം സമാന സഹാചര്യത്തില്‍ യാത്രക്കാരുമായി തിരികെ എത്തിച്ചിരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മസ്കറ്റില്‍ ഇറക്കി അഞ്ച് മണിക്കൂറിന് ശേഷം തിരിച്ച് കൊച്ചിയിലേക്ക് പുറപ്പെടുകയായിരുന്നു. അതേസമയം കനത്ത മൂടൽ മഞ്ഞു മൂലം ദില്ലിയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.