ഇന്ധന വില വര്‍ദ്ധിക്കുന്നത് രാജ്യത്തെ ഇടത്തരം കുടുംബങ്ങളുടെ ജീവിതം താറുമാറാക്കുന്നതായി മനസിലാക്കിയാണ് ഭരണകൂടത്തിന്റെ തീരുമാനം.
മനാമ: വിലക്കയറ്റവും ജീവിതച്ചിലവിന്റെ വര്ദ്ധനവും കാരണം കഷ്ടപ്പെടുന്ന ജനങ്ങള്ക്ക് ആശ്വാസം പകരാന് മാസം 100 ലിറ്റര് പെട്രോള് സൗജന്യമായി നല്കാന് ആലോചിക്കുകയാണ് ഒരു രാജ്യം. ഏറെ മലയാളികള് ജോലി ചെയ്യുന്ന ബഹറൈനാണ് സ്വന്തം പൗരന്മാര്ക്ക് ആശ്വാസമേകുന്ന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വാഹനമുള്ള എല്ലാ സ്വദേശി പൗരന്മാര്ക്കും മാസം 100 ലിറ്റര് പെട്രോള് സൗജന്യമായി നല്കാനുള്ള തീരുമാനം രാജ്യത്തെ ഫിനാന്ഷ്യല് ആന്റ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയാണ് മുന്നോട്ടുവെച്ചത്. വോട്ടെടുപ്പ് ഉള്പ്പെടെയുള്ള കടമ്പകള് കൂടി കടന്നാലേ പദ്ധതി പ്രായോഗികമാവൂ. ഇന്ധന വില വര്ദ്ധിക്കുന്നത് രാജ്യത്തെ ഇടത്തരം കുടുംബങ്ങളുടെ ജീവിതം താറുമാറാക്കുന്നതായി മനസിലാക്കിയാണ് ഭരണകൂടത്തിന്റെ തീരുമാനം.
