അര്‍ജന്‍റീനയുടെ മത്സരങ്ങള്‍ കൃത്യമായി പ്രവചിച്ചാണ് ശ്രദ്ധേയമായത്

മോസ്‌കോ: ചൈനീസ് പൂച്ച ബൈഡയാനെറിന്‍റെ ലോകകപ്പ് പ്രവചനങ്ങള്‍ ഇനിയില്ല. ഹൃദയസംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൂച്ച ചത്തു. റഷ്യന്‍ ലോകകപ്പില്‍ ബൈഡയാനെര്‍ പ്രവചിച്ച പത്തില്‍ ഏഴ് മത്സരങ്ങളിലും ഫലം കൃത്യമായിരുന്നു. 

ചൈനയിലും ലോകമെമ്പാടും വലിയ ആരാധകക്കൂട്ടമാണ് ഈ പൂച്ചയ്ക്കുളളത്. ക്രൊയേഷ്യക്കെതിരായ അര്‍ജന്‍റീനയുടെ പരാജയവും നൈജീരിയക്കെതിരായ വിജയവും കൃത്യമായി പ്രവചിച്ചിരുന്നു. ചൈനീസ് പൂച്ചയുടെ പ്രവചനങ്ങള്‍ ഇനിയില്ല എന്നറിഞ്ഞ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ദുഃഖം പങ്കുവെക്കുന്നത്.