നട്ടെല്ലിന് ​ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഇപ്പോഴും അബോധാവസ്ഥയിലാണ്. എന്നാൽ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഭാര്യ ലക്ഷ്മിയും വെന്റിലേറ്ററിലാണ്.

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും അവസ്ഥയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ. നട്ടെല്ലിന് ​ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഇപ്പോഴും അബോധാവസ്ഥയിലാണ്. എന്നാൽ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഭാര്യ ലക്ഷ്മിയും വെന്റിലേറ്ററിലാണ്. മയക്കത്തിനിടയിൽ ഇടയ്ക്ക് ബോധം തെളിയുന്നുണ്ട്. എന്നാൽ പൂർണ്ണമായ ബോധാവസ്ഥയിലേക്ക് എത്തുന്നില്ല. മരുന്നിന്റെ എഫക്റ്റ് മാറുമ്പോഴാണ് ഇതെന്ന് ഡോക്ടേഴ്സ് പറയുന്നു. ഇരുവരുടെയും അവസ്ഥയിൽ പുരോ​ഗതി എന്ന് പറയാറായിട്ടില്ല. മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം ലക്ഷ്മിയുടം തിരുവനന്തപുരത്തുള്ള വീട്ടുവളപ്പില്‍ ഇന്നലെ സംസ്കരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൊവ്വാഴ്ച പുലർച്ചെ 4:30 യോടെയാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ തിരവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ച് തകർന്നത്. അപകടത്തിൽ മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ അനുമാനം.