കൊല്ലം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ലെന്ന് കേരളാകോണ്‍ഗ്രസ് ബി ചെചര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. സരിതയുടെ കത്തിനെക്കുറിച്ച് ഒന്നും പറയുന്നില്ല, അത് പൊലീസ് അന്വേഷിക്കട്ടേയൊന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എല്‍ഡിഎഫ് ഇക്കാര്യം ആലോചിച്ച ശേഷം നടപടി എടുക്കുമെന്നും ബാലകൃഷ്ണപിള്ള മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
