ഗണേഷ് കുമാറിനെതിരായ പരാതിയെ നിസാരവത്കരിച്ച് ബാലകൃഷ്ണപ്പിള്ള
തിരുവനന്തപുരം: ഗണേഷ് കുമാറിനെതിരായ പരാതി നിസാരവത്ക്കരിച്ച് ബാലകൃഷ്ണ പിള്ള. ഇതിനേക്കാള്‍ വലുതൊക്കെ ചെയ്ത മന്ത്രിമാരും എംഎൽഎമാരും ഇവിടെയുണ്ടായിരുന്നുവെന്ന ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് (ബി) വൈകാതെ എൽഡിഎഫിലെത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാഹനം പിന്നോട്ടെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി.
