ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ദ്വീപുകളിലൊന്നായ ബാലിയില്‍ അഗ്‌നിപര്‍വതം സജീവമായി. ബാലിയിലെ മൗണ്ട് അഗ്യുംഗ് ആണ് സജീവമായത്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി മൂന്ന് തവണ അഗ്നിപര്‍വ്വതത്തില്‍ നിന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നു. ഇതേ തുടര്‍ന്ന് 13,000 അടി (4 കിലോമീറ്ററോളം) ഉയരത്തില്‍ വരെ അഗ്‌നിപര്‍വതത്തില്‍നിന്നുള്ള ചാരവും പുകയും ഉയര്‍ന്നു. കൂടുതല്‍ ശക്തമായ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായേക്കാമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ നിഗമനം. ബാലിയിലൂടെയുള്ള സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികള്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി.