Asianet News MalayalamAsianet News Malayalam

ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ട് 17 പാര്‍ട്ടികള്‍

സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയുമായും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ ബാലറ്റ് പേപ്പറിനായി ഒറ്റക്കെട്ടായി നീങ്ങണമെന്ന നിര്‍ദേശം മമത ബാനര്‍ജിയാണ് മുന്നോട്ട് വച്ചത് . 

ballot papers demanded by 17 parties
Author
Delhi, First Published Aug 2, 2018, 11:12 PM IST

ദില്ലി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള 17 പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നു . ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയുമായും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ ബാലറ്റ് പേപ്പറിനായി ഒറ്റക്കെട്ടായി നീങ്ങണമെന്ന നിര്‍ദേശം മമത ബാനര്‍ജിയാണ് മുന്നോട്ട് വച്ചത് . 

കൂട്ടായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണമെന്ന മമതയുടെ നിര്‍ദേശത്തോട് 17 പാര്‍ട്ടികള്‍ യോജിച്ചെന്നാണ് വിവരം. നിര്‍ദേശം ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ഗുലാം നബി ആസാദിന്‍റെ വസതിയിൽ കക്ഷി നേതാക്കളുടെ യോഗം ചേരാനാണ് ധാരണ. എസ്.പി, ബി.എസ്.പി , ഇടതു പാര്‍ട്ടികള്‍, ആര്‍.ജെ.ഡി എന്‍.സി.പി, എ.എ.പി, ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ബാലറ്റ് പേപ്പര്‍ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് വിവരം. ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയും നീക്കത്തിനൊപ്പമുണ്ട് . നിയമസഭകളിലെ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടെന്ന് വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios