വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതിനാൽ അണക്കെട്ടിൽ എത്തുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞു. അതുകൊണ്ട് തന്നെ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചിരിക്കുകയാണ്.

വയനാട്: പലയിടങ്ങളും വെള്ളം കയറുന്നതിനെ കുറിച്ചുള്ള ആശങ്കാജനകമായ വാര്‍ത്ത വരുമ്പോളും ആശ്വാസം തരുന്ന വാര്‍ത്തകളും ഒപ്പമുണ്ട്. ബാണാസുരസാഗറില്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഷട്ടറുകള്‍ 40 സെന്‍റീമീറ്റര്‍ താഴ്ത്തിയിരിക്കുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതിനാൽ അണക്കെട്ടിൽ എത്തുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞു. അതുകൊണ്ട് തന്നെ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചിരിക്കുകയാണ്. ഷട്ടറുകൾ 265 സെൻറീമീറ്റർ നിന്നും 225 സെൻറീമീറ്റർ ആയാണ് കുറച്ചത്.

രണ്ടുദിവസത്തെ പ്രളയത്തിന് ശേഷം പത്തനംതിട്ടയില്‍ റാന്നി മുതല് ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അതേസമയം മാന്നാര്‍ ,അപ്പര്‍ കുട്ടനാട് മേഖലയിലേക്ക് പ്രളയ ജലം കയറുന്നുണ്ട്. എട്ടുമണിക്കാണ് കാലാവസ്ഥ പ്രവചനം. അതിന് മുന്നേ ഏഴുമണിക്ക് ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കുമോയെന്ന കാര്യത്തില്‍ ധാരണയാകും.