ബംഗളൂരു: മകന് സ്വകാര്യ സ്കൂളില്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനോന്ത് ടെക്കി ജീവനൊടുക്കി. മുപ്പത്തിയഞ്ചുകാരനായ രതീഷ് കുമാറാണ് തീകൊളുത്തി ജീവനൊടുക്കിയത്. നഗരത്തിലെ പ്രമുഖമായൊരു സ്കൂളിൽ രതീഷ് കുമാറിന്റെ ഏഴുവയസുകാരനായ മകന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി രതീഷ് 2.5 ലക്ഷം രൂപ സ്കൂളിൽ അടയ്ക്കുകയും ചെയ്തു.
എന്നാൽ സ്കൂൾ അധികൃതർ കുട്ടക്ക് പ്രവേശനം അനുവദിച്ചല്ലെന്നു മാത്രമല്ല നൽകിയ പണം മുഴുവനായും തിരികെ നൽകിയുമില്ല. 1.25 ലക്ഷം രൂപ മാത്രമാണ് സ്കൂൾ തിരിച്ചു നൽകിയത്. ബംഗളൂരുവിലെ എൽബിഎസ് നഗറിൽ താമസിക്കുന്ന രതീഷ് മാറത്തഹള്ളിയിൽ സ്വകാര്യ കമ്പനിയിലാണ് ജോലിചെയ്യുന്നത്.
കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലെത്തിയ രതീഷ് മുഴുൻ പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. പെട്രോൾ കൂടെക്കരുതിയിരുന്ന രതീഷ് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ പെട്രോൾ ശരീരത്ത് ഒഴിച്ച് ഭീഷണി മുഴക്കുന്നതിനിടെ അബദ്ധത്തിൽ തീപിടിക്കുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായല്ല.
