ബംഗ്ലാദേശിലെ ഒരു ബാല്യകാലത്തിന്‍റെ ഞെട്ടിപ്പിക്കുന്ന അനുഭവമാകുകയാണ് ഒരു കുറിപ്പ്. ബംഗ്ലാദേശിലെ ഒരു തെരുവില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ഒരു കുട്ടിയുടെ ചിത്രം ഫോ​ട്ടാ​ഗ്രാ​ഫ​ർ ജി.​എ.​ബി. ആ​കാ​ശ് പകര്‍ത്തി. എന്താണ് ആ കുട്ടി ചങ്ങലയില്‍ കിടക്കാന്‍ എന്നതിന്‍റെ കാരണമാണ് ആകാശിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ ആധാരം.

ഭാ​ര്യ മ​രി​ച്ച ക​മ​ൽ ഹൊ​സി​ൻ എ​ന്ന ചെ​രു​പ്പു​കു​ത്തി​ക്ക് സ്വ​ന്ത​മെ​ന്ന് പ​റ​യാ​ൻ ആ​ക​യു​ള്ള​ത് പ​ത്ത് വ​യ​സുകാ​രി​യാ​യ മ​ക​ൾ സാ​ന്‍റാ മാ​ത്ര​മാ​ണ്. ഈ ​കു​ട്ടി​യെ പ​ല​പ്പോ​ഴും കാ​ണാ​തെ പോ​കാ​റു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യെ തേ​ടി​യി​റ​ങ്ങു​ന്ന ക​മ​ൽ ക​ണ്ടെ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും ലൈം​ഗിക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ല​ഹ​രിക്ക് അ​ടി​മ​പ്പെ​ട്ട​വ​രു​ടെ​യും ഇ​ട​യ്ക്കാ​ണ്. അമ്മയില്ലാതെ വളർന്ന സാന്‍റായെ നോക്കാൻ വേറെയാരുമില്ല. 

ഇതിനാൽ, നി​വൃ​ത്തി​യി​ല്ലാ​തെ ത​ന്‍റെ മ​ക​ളെ ച​ങ്ങ​ലയ്ക്കിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കമലിന്‍റെ ദുരവസ്ഥ വിവരിച്ച് ആകാശ് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. പോസ്റ്റ് വൈകാതെ തന്നെ വൈറലായി മാറി. 

ഈ പോസ്റ്റിന്‍റെ പ്രസക്തഭാഗം ഇങ്ങനെ

ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ങ്ങ​ളാ​യി പ​ത്ത് വ​യ​സു​കാ​രി​യാ​യ എ​ന്‍റെ മ​ക​ൾ സാ​ന്‍റ​യെ ഞാ​ൻ ഇ​രു​ന്പ് ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. സാ​ന്‍റാ ഇ​നി​യും വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി പോ​കാ​തി​രി​ക്കാ​നാ​ണ് ഞാ​ൻ അ​ങ്ങ​നെ ചെ​യ്ത​ത്. അ​വ​ളെ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭീ​തി​യാ​ണ് എ​നി​ക്ക്. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം അ​വ​ൾ ഇ​റ​ങ്ങിപ്പോയ​തി​നു ശേ​ഷം എ​ട്ടു രാ​ത്രി​ക​ൾക്കു ശേ​ഷ​മാ​ണ് ഞാ​ൻ ക​ണ്ടെ​ത്തി​യ​ത്. രാ​വും പ​ക​ലും അ​വ​ൾ​ക്കാ​യി ഞാ​ൻ തിര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ക്ക​റ്റ്, പാ​ർ​ക്കു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​ങ്ങ​നെ എ​ല്ലായി​ട​ത്തും അ​വ​ളെ ഞാ​ൻ തിര​ഞ്ഞു. പ​ക്ഷെ അ​വി​ടെ​യെ​ങ്ങും അ​വ​ൾ ഇ​ല്ലാ​യി​രു​ന്നു. 

അ​ങ്ങ​നെ പ​ത്ത് ദി​വ​സ​ത്തെ തിര​ച്ചി​ലി​നു ശേ​ഷം ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രും ലൈം​ഗിക തൊ​ഴി​ലാ​ളി​ക​ളും വി​ഹ​രി​ക്കു​ന്ന ഒ​രു പാ​ല​ത്തി​നു അ​ടി​യി​ൽ നി​ന്നു​മാ​ണ് അ​വ​ളെ ഞാ​ൻ ക​ണ്ടെ​ത്തി​യ​ത്. ഞാ​ൻ കാ​ണു​ന്പോ​ൾ ചെ​രി​പ്പു​ക​ൾ ന​ന്നാ​ക്കാ​ൻ ഞാ​നു​പ​യോ​ഗി​ക്കു​ന്ന പ​ശ അവൾ‌ ലഹരിക്കായി മണത്തുകൊണ്ടിരിക്കുകയായിരുന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തി​നി​ട​യ്ക്ക് നി​ര​വ​ധി പ്രാ​വ​ശ്യം സാ​ന്‍റ​യെ കാ​ണാ​താ​യി. എ​നി​ക്ക് മ​രി​ക്കു​ന്ന​തു പോ​ലെ​യാ​ണ് പ​ല​പ്പോ​ഴും തോ​ന്നാ​റ്. അ​വ​ളു​ടെ കാ​ലി​ലെ ച​ങ്ങ​ല അ​ഴി​ച്ചാ​ൽ അ​വ​ൾ എ​ങ്ങോ​ട്ടെ​ങ്കി​ലും പോ​കും. ചെ​രി​പ്പു​കു​ത്തി​യാ​യ എ​ന്‍റെ ഒ​രു മാ​സ​ത്തെ വ​രു​മാ​നം 5000 ത​ക്കാ( 3,900) രൂ​പ​യാ​ണ്. ഈ ​തു​ക കൊ​ണ്ടാ​ണ് ചേ​രി​യി​ലെ വീ​ട്ടി​ൽ ഞ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. ന​ല്ല ഒ​രു ആ​ശു​പ​ത്രി​യി​ലോ ഡോ​ക്ട​റു​ടെ​യോ അ​ടു​ത്ത് അ​വ​ളെ കാ​ണി​ക്കു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക ഭ​ദ്ര​ത എ​നി​ക്കി​ല്ല. 

സാ​ന്‍റ​യ്ക്ക് ഏ​ഴു വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​വ​ളു​ടെ അ​മ്മ മ​രി​ക്കു​ന്ന​ത്. എ​ന്‍റെ കു​ട്ടി​യെ ന​ന്നാ​യി നോ​ക്കാ​ൻ പോ​ലും എ​നി​ക്ക് ക​ഴി​യു​ന്നി​ല്ല. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ തെ​രു​വി​ലെ മ​റ്റ് കു​ട്ടി​ക​ളു​മാ​യാ​ണ് സാ​ന്‍റ​യു​ടെ ച​ങ്ങാ​ത്തം. അ​വ​ളു​ടെ കാ​ലി​ൽ ച​ങ്ങ​ല ഇ​ടു​ന്പോ​ൾ മ​രി​ക്കു​ന്ന​തു പോ​ലെ​യാ​ണ് എ​നി​ക്ക് തോ​നു​ന്ന​ത്. നേ​ർ​വ​ഴി കാ​ട്ടി​കൊ​ടു​ക്കാ​ൻ ഒ​രു അ​മ്മ പോ​ലു​മി​ല്ലാ​ത്ത കു​ട്ടി​യെ എ​ന്നെ പോ​ലെ ദ​രി​ദ്ര​നാ​യ ഒ​രു പി​താ​വി​ന് ഇ​ത​ല്ലാ​തെ വേ​റെ എ​ന്താ​ണ് ചെ​യ്യാ​ൻ ക​ഴി​യു​ക.