ബംഗ്ലാദേശ്: മൊബൈല്‍ഫോണുകള്‍ കുട്ടികളുടെ ശ്രദ്ധതെറ്റിക്കുന്നെന്ന് മദ്രസ അധികൃതര്‍

First Published 7, Mar 2018, 9:33 AM IST
Bangladesh madrasa burns student mobile phones
Highlights
  • ഫോണ്‍ അധികൃതര്‍ പിടിച്ചെടുക്കുന്നു
  • ബംഗ്ലാദേശിലാണ്  സംഭവം

ബംഗ്ലാദേശ്:മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ശ്രദ്ധ വഴിതെറ്റിക്കുന്നെന്ന കാരണത്താല്‍ മദ്രസ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ബംഗ്ലാദേശിലെ ഇസ്ലാമിക് സെമിനാരിയായ ഹദാരി ബര്‍ഹ മദ്രസിയലാണ് സംഭവം. 

മദ്രസിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹദാരസി ബര്‍ഹ മദ്രസയുടെ സുപീരിയന്റ്ഡന്റ് മുഫ്തി ജാസിം ഉദിന്‍  തിങ്കളാഴ്ച പറഞ്ഞതായി ബിഡിന്യൂസ് 24 റിപ്പോട്ട് ചെയ്യുന്നു. 

 എല്ലാവര്‍ഷവും അഡ്മിഷന്‍റെ സമയത്ത് ഫോണുകള്‍ പിടികൂടാറുണ്ടെന്നും പ്രത്യേകിച്ചും പാട്ടും വീഡിയോയും കാണാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകളാണ് പിടികൂടാറുള്ളതെന്നും മുഫ്തി ജാസിം ഉദിന്‍ പറഞ്ഞതായും ബിഡിന്യൂസ് റിപ്പോട്ട് ചെയ്യുന്നു. 400 ഓളം ഫോണുകള്‍ അധികൃതര്‍ കത്തിച്ചുകളഞ്ഞതായി പേരുവെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായും റിപ്പോട്ടിലുണ്ട്. 

loader