ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. രണ്ട്‌പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരെല്ലാം ഇന്ത്യക്കാരാണ്.

വൈകിട്ടോടെയായിരുന്നു അപകടമെന്നാണു ബംഗ്ലാദേശ് കോസ്റ്റ്ഗാര്‍ഡ് നല്‍കുന്ന വിവരം. രണ്ടു ബോട്ടുകള്‍ മറിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുപതോളം ആളുകള്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.

ബംഗ്ലാദേശ് നാവിക സേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും തെരച്ചില്‍ നടത്തുന്നുണ്ട്.