കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ ബംഗ്ലാദേശില്‍ വെടിവച്ചു കൊന്നു
ധാക്ക: കമ്മ്യൂണിസ്റ്റ് നേതാവും ബംഗ്ലാദേശ് എഴുത്തുകാരനുമായ ഷാജഹാന് ബച്ചുവിനെ ബംഗ്ലാദേശില് വെടിവച്ചു കൊന്നു. ബൈക്കില് എത്തിയ സംഘം അരകിലോമീറ്റര് ദൂരത്ത് നിന്നും ബച്ചുവിനു നേരെ വെടിയുതിര്ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്ന സംഭവം നടന്നത്. വെടിയേറ്റ ഉടന് ആശുപത്രിയില് എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ബിഷാകാ പ്രോകശോനി എന്ന പ്രസിദ്ധീകരണത്തിലാണ് അദ്ദേഹം നിലവില് പ്രവര്ത്തിച്ചിരുന്നത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കൊല്ലാൻ ബംഗ്ലാദേശ് മുസ്ലിം തീവ്രവാദികള് ഇതിനു മുന്പ് തന്നെ ലക്ഷ്യം വച്ചിരുന്നതായി പൊലീസ് പറയുന്നു
