മലപ്പുറം: അനധികൃതമായി ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശി പൗരന്‍മാരില്‍ വലിയൊരു ശതമാനം താമസിക്കുന്നത് കേരളത്തിലാണെന്നു സൂചന. മലപ്പുറം എടവണ്ണപ്പാറയില്‍ 35 ബംഗ്ളാദേശികള്‍ പിടിയിലായതോടെ പൊലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ബംഗ്ളാദേശികളെ ഇന്ത്യയിലെത്തിക്കുന്നതിന് ഏജന്‍റു മാരുടെ വലിയൊരു സംഘം ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

5000 രൂപ വരെ ഈടാക്കിയാണ് ഇവരെ ഇടനിലക്കാര്‍ അതിര്‍ത്തി കടത്തുന്നത്. ഫോട്ടോ നല്‍കിയാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഏജന്‍റുമാര്‍ നിര്‍മ്മിച്ചു നല്‍കും. കഴിഞ്ഞ ദിവസം പിടിയിലായ 35 പേരില്‍ 5 പേര്‍ക്ക് മാത്രമാണ് കാലാവധി കഴിഞ്ഞ പാസ് പോര്‍ട്ടു പോലുമുണ്ടായിരുന്നത്. യാതൊരു രേഖയുമില്ലാതെ എത്തുന്നവരുമുണ്ട്.

ഇതരസംസ്ഥാനതൊഴിലാളികളെ നിരീക്ഷിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം പൊലീസിനുണ്ടെങ്കിലും പലപ്പോഴും ഇതു പാലിക്കപ്പെടുന്നില്ല. കൃത്യമായ രേഖകള്‍ ‍ കൈവശമുള്ളവര്‍ മാത്രമാണ് പൊലീസിനു മുന്‍പില്‍ ഹാജരാകുന്നുള്ളൂ. പിടിയിലായ 35 പേരും ഇതു വരെ പൊലീസിന് മുന്‍പില്‍ ഹാജരാകാത്തവരാണ്. സംസ്ഥാനത്തിന്‍റ മററു ഭാഗങ്ങളിലും ബംഗ്ളാദേശികള്‍ ധാരാളമുണ്ടാകുമെന്നാണ് പൊലീസിന്‍റ നിഗമനം. ഇത്തരത്തിലുള്ളവരെ കണ്ടെത്തുവാനുള്ള ശ്രമങ്ങല്‍ ഊര്‍ജ്ജിതപ്പെടുവാനുള്ള തീരുമാനത്തിലാണ്
പൊലീസ് സംഘം.