ദില്ലി: ബാങ്ക് ഉദ്യോഗസ്ഥന്‍ ട്രെയിനിന് തലവെച്ച് മരിച്ചതിന് കാരണം ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനമെന്ന് ആരോപണം. ദില്ലിയിലാണ് സംഭവം. മാന്‍ഡവാലി റെയില്‍വേ കോളനിക്ക് സമീപമാണ് യുവാവ് ആത്മഹത്യ ചെയ്തത്. 26 കാരനായ വികാസാണ് ആത്മഹത്യ ചെയ്തത്.
ദില്ലിയിലെ മധു വിഹാരില്‍ താമസിക്കന്ന വികാസ് ഒരു സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.ആത്മഹത്യാ കുറിപ്പില്‍ ഭാര്യയും ഭാര്യാ വീട്ടുകാരുമാണ് ആത്മഹത്യയിലേക്ക് തന്നെ നയിച്ചതെന്ന് വികാസ് കുറിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് വികാസ് വിവാഹിതനായത്. .
വികാസ് ആത്മഹത്യ ചെയ്യുന്നതിന്‍റെ അന്നും ഭാര്യാ ബന്ധുക്കള്‍ ഇയാളെ മര്‍ദിച്ചിരുന്നതായി ആരപോണമുണ്ട്. ഇതിനുമുമ്പും ഇയാള്‍ക്ക് മര്‍ദനമേറ്റിരുന്നു. ഇതേതുടര്‍ന്ന് വികാസ് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
