റാന്നി ബാങ്ക് തട്ടിപ്പ്: പ്രതി പിടിയില്‍

റാന്നി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ബാങ്കിൽ നിന്നും തട്ടിപ്പ് നടത്തി മുങ്ങിയ സെക്രട്ടറി പിടിയില്‍. വെച്ചുച്ചിറ സ്വദേശി പുന്നൂസാണ് പിടിയിലായത്.

റാന്നികോഓറേറ്റിവ് എംപ്ലോയിസ് സഹകരണ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് രണ്ട് കോടി തട്ടിയെന്നാണ് കേസ്സ്. കഴിഞ്ഞ ഒരുവർഷമായി പുന്നൂസ് ഒളിവിലായിരുന്നു. വെച്ചുച്ചിറയിലെ വീട്ടില്‍ നിന്നുമാണ് പുന്നൂസിനെ പൊലീസ് പിടികൂടിയത്. സ്ഥിരം നിക്ഷേപകർക്ക് വ്യാജ രേഖകള്‍ നല്‍കി തട്ടിയെടുത്തത് ഒരുകോടിയിലധികം രൂപയാണ് ചിട്ടിനടത്തിപ്പിലും ഇയാള്‍ ക്രമക്കേട് നടത്തിയെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു തുടർന്ന് സഹകരണ വകുപ്പും പൊലീസിന് പരാതി നല്‍കി. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദിവസചിട്ടിയില്‍ ചേർന്നിരുന്ന സാധാരണ കച്ചവടക്കാരെ് തട്ടിപ്പിന് ഇരയായവരില്‍ അധികം പേരും. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മോഷ്‍ടിച്ച പണം കൈയ്യില്‍ നിന്ന് നഷ്‍ടമായെന്ന് പുന്നൂസ് പൊലീസീനോട് പറഞ്ഞു. സിപിഎം നിയത്രണത്തിലുള്ള സഹകരണ ബാങ്ക് ഇപ്പോള്‍ ഇടപാടുകള്‍ നിർത്തിവച്ചിരിക്കുകയാണ്.