ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ തട്ടിപ്പ്: അന്വേഷണം കൂടുതൽ ബാങ്കുകളിലേക്ക്
മുംബൈ: ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ തട്ടിപ്പില്‍ അന്വേഷണം കൂടുതൽ ബാങ്കുകളിലേക്ക്. തട്ടിപ്പിന്റെ തുടക്കം 2016ൽ ബാങ്കിന്റെ മുൻ സിഎംഡി ആയിരുന്ന സുശീല്‍ മനൂത്താണ് വഴിവിട്ട രീതിയിൽ ബാങ്ക് വായ്പ നൽകാൻ സഹായം നൽകിയിരുന്നത്.
തുടർന്ന് 2016 ൽ സിഎംഡി ആയി സ്ഥാനം ഏറ്റ രവീന്ദ്ര മറാത്തയും വായ്പ തരപ്പെടുത്തി നൽകി. രവീന്ദ്ര മറാത്തയുടെ കാലഘട്ടത്തിൽ ഒരേ രേഖ ഉപയോഗിച്ച് രണ്ട് തവണ ബാങ്ക് വായ്പ നൽകി. ഇതുകൂടാതെ എസ്ബിഐ, വിജയാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂണിയൻ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ഡിഎസ്കെ ഗ്രൂപ്പിന് നൽകിയ ലോണുകളും അന്വേഷിക്കും.
