രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ സമരം രണ്ടാംദിവസവും പൂർണം  പൊതുമേഖല-സ്വകാര്യ ബാങ്കുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്

കൊച്ചി: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ സമരം രണ്ടാംദിവസവും പൂർണം. പൊതുമേഖല-സ്വകാര്യ ബാങ്കുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ബാങ്ക് ശാഖകൾ വഴിയുള്ള പണമിടപാടുകളും ചെക്ക്,ഡിഡി ക്ലിയറൻസുമെല്ലാം തടസ്സപ്പെട്ടു. അതേസമയം എടിഎം ഇടപാടുകൾക്കും ഇന്‍റെർനെറ്റ് ബാങ്കിംഗിനും കാര്യമായ തടസ്സമുണ്ടായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേതന വർദ്ധന ആവശ്യപ്പെട്ടാണ് 10 ലക്ഷം ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. നാളെ രാവിലെ ആറ് മണി വരെയാണ് 48 മണിക്കൂർ പണിമുടക്ക്. വേതന വർദ്ധിച്ച സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും നാളെ മുതൽ ബാങ്കുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്നും ബാങ്ക് യൂണിയനുകളുടെ ഐക്യവേദി അറിയിച്ചു.