രാജ്യത്തെ നടുക്കി യുപിയില്‍ പന്ത്രണ്ട് വയസുകാരന്‍റെ ബാങ്ക് മോഷണം

അഹമ്മദാബാദ്: രാജ്യത്തെ നടുക്കി യുപിയില്‍ പന്ത്രണ്ട് വയസ്സുകാരന്‍റെ ബാങ്ക് മോഷണം.ബാങ്ക് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൂന്ന് ലക്ഷം രൂപ എസ്ബിഐയില്‍ നിന്നു കവര്‍ന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പന്ത്രണ്ട് വയസുകാരന്‍റെ ഞെട്ടിപ്പിക്കുന്ന ബാങ്ക് മോഷണം വെളിച്ചത്തായത്.

ഉത്തര്‍പ്രദേശിലെ റാംപൂര്‍ എസ്ബിഐ ശാഖയില്‍ എത്തിയ കുട്ടി മറ്റ് ഉപഭോക്താക്കള്‍ക്കൊപ്പം ബാങ്കില്‍ സമയം ചെലവിടുന്നു. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ഉടന്‍ അക്കൗണ്ട് സെക്ഷനിലെ മൂന്ന് ലക്ഷം രൂപയുമായി കടന്ന് കളഞ്ഞു..

കൈയിലെ ബാഗില്‍ പണവുമായി കുട്ടി രക്ഷപെടുന്നതിനിടെ സമീപത്ത് മറ്റ് തിരക്കുകളില്‍ ഏര്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെയും ദൃശ്യങ്ങളില്‍ കാണാം. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന വന്‍ സംഘമാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

ബാങ്കിന്‍റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് റാപൂര്‍ ശാഖയിലെ എസ്ബിഐ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു.പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.