ആലപ്പുഴ: അമ്പത് ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി എട്ട് പേർ പിടിയിൽ. ചേർത്തല പൊലീസാണ് മലബാർ ജില്ലകളിൽ നിന്നുള്ള എട്ടുപേരെ പിടികൂടിയത്. സംഘം നോട്ടുമായി സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിൽ. ആയിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പഴയ നോട്ട് മാറ്റി പുതിയത് നൽകുന്ന സംഘമാണ് പിടിയിലായതെന്ന് ചേർത്തല പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അടുത്തിടെ ചെന്നൈയില്‍നിന്നും മറ്റും നിരോധിത നോട്ടുകളുമായി കേരളത്തിലെത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred