മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. വാഹന പരിശോധനക്കിടയിലാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്. തമിഴ്‌നാട് അണ്ണാമലൈ സ്വദേശി ഷംസുദ്ദീന്‍, അരീക്കോട് സ്വദേശികജായ അബൂട്ടി, ആദില്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവര്‍ പണം കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.