എറണാകുളത്ത് 15ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

First Published 22, Mar 2018, 11:15 PM IST
banned tobacco products seized in ernakulam
Highlights
  • പെരുമ്പാവൂരിൽ 15ലക്ഷം രൂപ വില വരുന്ന ‍നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
  • സംഭവത്തിൽ ഇതര സംസ്ഥാനക്കാര രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ 15ലക്ഷം രൂപ വില വരുന്ന ‍നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ ഇതര സംസ്ഥാനക്കാര രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അസ്സം സ്വദേശികളായ ഹുൾ റഹ്മാൻ,എംദുൾ ഹുസൈൻ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. നഗരത്തിലെ ജ്യോതി ജംങ്ഷനിൽ ഇവർ താമസിക്കുന്ന മുറി പരിശോധിച്ചപ്പോഴാണ്  പുകയില ഉത്പന്നങ്ങളുടെ ശേഖരം കണ്ടെടുത്തത്. ഇതരസംസ്ഥാനക്കാർക്ക് നിരോധിത പുകയിലെ ഉത്പന്നങ്ങൾ വ്യാപകമായി ചിലർ എത്തിച്ച് നൽകുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗമാണ് പുകയില എത്തിച്ചിരുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് 5മുതൽ 10 രൂപക്ക് വാങ്ങുന്ന പുകയില പാക്കറ്റുകൾ പെരുമ്പാവൂരിൽ അഞ്ചിരട്ടി വിലക്കാണ് ഇവർ വിറ്റിരുന്നത്. പ്രതികളിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്‍രെ അടിസ്ഥാനത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

loader