വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരൻ എംപി തുടങ്ങിയവരാണ് മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണണെന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ബാർകോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി അടുത്ത മാസം 10 ലേക്ക് മാറ്റി. അഴിമതി നിരോധന നിയമത്തിലുണ്ടായ ഭേദഗതി പ്രകാരം മാണിക്കെതിരെ തുടരന്വേഷണത്തിന് സർക്കാരിന്‍റെ മുൻകൂർ അനുമതിവേണമോയെന്ന കാര്യത്തിലാണ് കോടതിയിൽ വാദം നടക്കുന്നത്.
വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരൻ എംപി തുടങ്ങിയവരാണ് മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണണെന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മുൻ കൂർ അനുമതിയുടെ കാര്യത്തിൽ വിജിലൻസിൻറെ നിലപാട് അറിയിക്കാൻ സർക്കാർ അഭിഭാഷകൻ ഹാജരായില്ല. ഇതേ തുടർന്നാണ് കേസ് അടുത്ത മാസത്തേക്ക് മാറ്റിയത്.
