കൊച്ചി: തിരുവനന്തപുരം: മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയർന്ന ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. വിജിലൻസ് ഡയറക്ടർ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു . ബാർ കോഴ കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി 45 ദിവസം കൂടി സമയം അനുവദിച്ചു.
കേസിൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന വിജിലന്‍സ് കണ്ടെത്തലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട സിഡിയിൽ കൃത്രിമമുണ്ടെന്നുള്ള ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോഴ വാങ്ങിയെന്നതിനു തെളിവില്ലെന്നും അതിനാൽ കേസിന്‍റെ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
