ന്യൂ‍ഡല്‍ഹി: പാതയോര മദ്യശാലനിരോധനത്തിന് സാവകാശം തേടി കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സർക്കാരുകളുടെ ഹർജികള്‍ മാത്രമെ പരിഗണിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേ ആവശ്യവുമായി സ്വകാര്യ ബാറുടമകള്‍ നല്‍കിയ ഹർജി കോടതി തള്ളിയിരുന്നു. മദ്യശാല നിരോധന വിധിക്ക് ശേഷം സമയം നീട്ടി നല്‍കണമെന്ന ആവശ്യം പരിഗണിച്ച സുപ്രീം കോടതി ഇനിയൊരവസരം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് കേരളം ഉള്‍പ്പെടെയുള്ളവരുടെ ഹർജി കോടതിയിൽ എത്തുന്നത്