ബാറുകള്‍ക്കെതിരായ നിലപാടില്‍ സഭ പിന്നോട്ടില്ല ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ കണ്‍വെന്‍ഷന്‍ സഭ വിളിക്കും
തിരുവനന്തപുരം: മദ്യനയത്തിൽ സർക്കാരുമായി ചർച്ചക്ക് തയ്യാറെന്ന് കെസിബിസി. ബാറുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ സഭയും പ്രതിപക്ഷവും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ചർച്ചയാകാമെന്ന എക്സൈസ് മന്ത്രിയുടെ നിലപാടിനോട് കെസിബിസി മദ്യവിരുദ്ധസമിതി അനുകൂലമായി പ്രതികരിച്ചത്. പക്ഷെ ബാറുകൾക്കെതിരായ നിലപാടിൽ സഭ പിന്നോട്ടില്ല. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ ചെങ്ങന്നൂരിൽ കെസിബിസി കൺവെൻഷൻ വിളിക്കും.
കേരളത്തെ മദ്യത്തിൽ മുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. മദ്യമുതലാളിമാരുമായുള്ള ഒത്തുകളിയെന്ന് നിയമസഭയില് പ്രതിപക്ഷം ആരോപിക്കുകയായിരുന്നു. എന്നാല് സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും വിശദീകരണം. നടപടികളെല്ലാം കോടതിവിധിയുടെ അടിസ്ഥാനത്തിൽ മാത്രമെന്ന് സഭയിൽ എക്സൈസ് മന്ത്രിയും പുറത്ത് കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു
