ബാര്‍ കോഴ: സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ കേരള കോണ്‍ഗ്രസ് എം

കോട്ടയം: കെ.പി സതീഷന്‍ ഗൂഡാലോചനക്കാരുടെ പൊന്നോമോനപുത്രനാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം). സതീഷന്‍ പറയുന്നത് അടിസ്ഥാനരഹിതം. 

സതീഷന് ബാര്‍ കോഴ കേസന്വേഷണത്തില്‍ അധികാരമില്ല. ചാര്‍ജ് ഷീറ്റ് കൊടുത്ത് ട്രയല്‍ നടക്കുന്നുണ്ടെങ്കില്‍, ആ സമയത്ത് മാത്രമെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് അധികാരമുള്ളൂ എന്ന് ഹൈക്കോടതി നിരീക്ഷച്ചിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് വാര്‍ത്താ കുറി്പപില്‍ അറിയിച്ചു.

അതേസമയം സത്യം വിജയിക്കുമെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളില്ലെന്നും കെഎം മാണി പ്രതികരിച്ചു.