കൊച്ചി: ദേശീയപാതയോരത്തെ മദ്യശാല തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷ്ണര്‍മാര്‍ അനുമതി നല്‍കിയ ഫയലുകളുമായി കോടതിയില്‍ ഹാജരാവും. പാതയെ സംബന്ധിച്ച് പിഡബ്ലിയുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്യും.
മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു. തുറന്ന 13 മദ്യശാലകളും അടച്ചതായും കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിയ മൂന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷ്ണര്‍മാരെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്.
