Asianet News MalayalamAsianet News Malayalam

'സാന്ത' ലുക്കിൽ കുട്ടികളെ ഞെട്ടിച്ച്​  ഒബാമ

Barack Obama Surprising Kids In Santa
Author
First Published Dec 26, 2017, 9:40 PM IST

സമീപകാലത്തെ അമേരിക്കൻ പ്രസിഡൻറുമാരിൽ പൊതുജനങ്ങളുടെ ഏറെ സ്​നേഹം പിടിച്ചുപറ്റിയ വ്യക്​തിയാണ്​ ബറാക്​ ഒബാമ. ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്​ട്രീയക്കാരനായ ഒരാൾ എന്ന നിലയിൽ ധൈര്യപൂർവമായ തീരുമാനങ്ങളെടുക്കുന്നതിനു പുറമേ, ത​ന്‍റെ കാലയളവിൽ  അദ്ദേഹത്തി​ന്‍റെ ഫലിതവും സ്പർശിക്കുന്ന ആംഗ്യങ്ങളുമൊക്കെ ജനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തു. പ്രസിഡന്‍റ് പദവിയിൽ നിന്ന്​ മാറിയെങ്കിലും അദ്ദേഹത്തിന്‍റെ ജനങ്ങളുമായുള്ള അടുപ്പത്തിൽ മാറ്റംവരുത്തിയിട്ടില്ലെന്ന്​ ഒരിക്കൽ കൂടി അ​​ദ്ദേഹം തെളിയിച്ചു. 

അടുത്തിടെ ക്രിസ്​മസ്​ ആഘോഷങ്ങൾക്കായി വാഷിംഗ്ടൺ ഡിസിയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്ലബ്​ ഒബാമ നിർത്തലാക്കിയിരുന്നു. അതേസമയം, ഒരു ലെതർ ജാക്കറ്റും ഒരു ചുവന്ന തൊപ്പിയും ധരിച്ച് സാന്താ ആയി  ഒബാമ കുട്ടികൾക്കിടയി​ലേക്കിറങ്ങിയതാണ്​ ഇപ്പോൾ അവരെ സന്തോഷത്തിലും ആഹ്ലാദത്തിലുമാക്കിയത്​. കൈനിറയെ സമ്മാനങ്ങളുമായാണ് ഒബാമ എത്തിയത്.  കുട്ടികൾ അദ്ദേഹത്തെ അത്​ഭുതത്തോടെ തൊട്ടും ഫോട്ടോയെടുത്തും ആഹ്ലാദത്തിൽ പങ്കു ചേർന്നു. 
 

Follow Us:
Download App:
  • android
  • ios