ബാഴ്‌സലോണയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പിടിയിലായ തീവ്രവാദ സംഘാംഗത്തിന്റെ വെളിപ്പെടുത്തല്‍. ചരിത്ര പ്രാധാന്യമുള്ള ചില സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് പിടിയിലായ മൊഹമ്മദ് ഹൗലി ചെംല മാഡ്രിഡ് കോടതിയില്‍ മൊഴി നല്‍കി..തീവ്രവാദ ആക്രമണം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് അല്‍ക്കനാര്‍ നഗരത്തിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനാല്‍ പദ്ധതി പാളി. അല്‍ക്കനാര്‍ സ്ഫോടനത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ബാഴ്‌സലോണ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.