Asianet News MalayalamAsianet News Malayalam

ബര്‍ഖ ദത്തിന്റെയും രവീഷ് കുമാറിന്റെയും രഹസ്യവിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാരുടെ ഭീഷണി

Barkha Dutt Ravish Kumars Twitter accounts hacked
Author
New Delhi, First Published Dec 12, 2016, 6:16 AM IST

പിന്നീട് ഈ അക്കൗണ്ടുകള്‍ തിരിച്ചു പിടിക്കുകയും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ ഡിലിറ്റ് ചെയ്യുകയും ചെയ്തു. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പരസ്യമായി പരാമര്‍ശങ്ങള്‍ ബര്‍ക്ക ദത്തും നടത്തിയിട്ടുണ്ട്. രവീഷ് കുമാര്‍ എഡിറ്ററായ എന്‍.ഡി.ടി.വി ഹിന്ദി ചാനല്‍ സംപ്രേഷണം ചെയ്യുന്നത് ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വലിയ വിവാദമാവുകയും ഈ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് എന്‍ ഡി ടിവിയിലെ ബര്‍ക്കാദത്തിന്റഎയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്റയെും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഹാക്കര്‍മാര്‍ നിരവധി മോശം  ട്വീറ്റുകളും പോസ്റ്റ് ചെയ്യ്തു. ബര്‍ഖ ദത്തിന്റെ ഇ മെയില്‍ ഐഡിയും പാസ് വേഡും ഇവര്‍ പോസ്റ്റ് ചെയ്തു. ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതോടൊപ്പം രഹസ്യ വിവരങ്ങള്‍ പുറത്ത് വിടുമെന്ന്  ട്വീറ്റുകള്‍ വഴി  ഹാക്കര്‍മാര്‍ ഭീഷണിയും മുഴക്കി. ലീജിയന്‍ എന്ന ഹാക്കര്‍മാരുടെ സംഘമാണ്  ഹാക്കിംഗിന് പിന്നില്‍. കഴിഞ്ഞ വെള്ളിയാഴ്ച ലീജിയന്‍ ഹാക്കര്‍ സംഘത്തെക്കുറിച്ച് എന്‍ ഡി ടിവി  റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹാക്കിംഗ് സ്ഥിരികരിച്ച എ ന്‍ ഡി ടിവി നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നറിയിച്ചു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതും ലീജിയനാണ്.വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ അക്കൗണ്ടുകളാണ് ഇവര്‍ ആദ്യം ഹാക്ക് ചെയ്തത്.അടുത്ത് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്നണ് മുന്നറിയിപ്പ്.

Follow Us:
Download App:
  • android
  • ios