കേരളം കഴിഞ്ഞാല്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രേക്ഷകര്‍.
റഷ്യയില് നടക്കുന്ന ലോകകപ്പ് ഫുട്ബോള് മത്സരം ഇന്ത്യയില് ഏറ്റവും കൂടുതല് കാണുന്നത് മലയാളികള്. ചാനല് റേറ്റിംഗ് ഏജന്സിയായ ബാര്ക്ക് പുറത്തു വിട്ട റിപ്പോര്ട്ടിലാണ് മലയാളികളുടെ ഫുട്ബോള് ഭ്രമം വെളിപ്പെടുത്തുന്ന ഈ വിവരമുള്ളത്.
ഇന്ത്യയില് ലോകകപ്പ് കാണുന്ന പ്രേക്ഷകരില് 30 ശതമാനവും കേരളത്തിലാണെന്ന് ബാര്ക്കിന്റെ വാരാന്ത്യ റിപ്പോര്ട്ടില് പറയുന്നു. കേരളം കഴിഞ്ഞാല് വടക്ക്-കിഴക്കന് സംസ്ഥാനങ്ങളിലാണ് കൂടുതല് പ്രേക്ഷകര്. ആകെയുള്ള ഫുട്ബോള് കാഴ്ച്ചക്കാരില് 28 ശതമാനം ടിവി പ്രേക്ഷകരും ഇവിടെ നിന്നുള്ളതാണ്. 20 ശതമാനം വിഹിതവുമായി പശ്ചിമബംഗാളാണ് മൂന്നാം സ്ഥാനത്തുള്ളത്.
രാജ്യത്ത് ഫുട്ബോള് ലോകകപ്പ് കാണുന്ന മൊത്തംടിവി പ്രേക്ഷകരുടെ 78 ശതമാനവും കേരളം, ബംഗാള്, അസം,സിക്കിം, മറ്റ് വടക്കുകിഴക്കന് സംസ്ഥാനങ്ങള് എന്നിവിടങ്ങളില് നിന്നുള്ളവരാണെന്നാണ് ബാര്ക്ക് റിപ്പോര്ട്ട് പറയുന്നത്.
