കൊല്ലം: വര്‍ഷങ്ങളോം ഗള്‍ഫില്‍ അധ്വാനിച്ച് നാട്ടിലുണ്ടാക്കിയ സ്വന്തം വീട് സഹോദരിമാര്‍ തട്ടിയെടുത്ത ബഷീറിന്റെ കഥ പ്രേക്ഷകര്‍ മറന്നുകാണില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ ഗള്‍ഫ് റൗണ്ടപ്പിലൂടെ വാര്‍ത്തയറിഞ്ഞ നടന്‍ മമ്മൂട്ടി നല്‍കിയ വിമാന ടിക്കറ്റുമായി നാട്ടിലെത്തിയ ബഷീറും കുടുംബവും ഇപ്പോള്‍ പെരുവഴിയിലാണ്. കുടുംബപ്രാരാബ്ദങ്ങളാല്‍ ചെറു പ്രായത്തില്‍ ഗള്‍ഫിലേക്ക് ചേക്കേറിയ ബഷീറിന്റെ ജീവിത കഥ ആറ് മാസം മുന്‍പാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഗള്‍ഫ് റൗണ്ടപ്പില്‍ സംപ്രേക്ഷണം ചെയ്തത്.

രണ്ട് സഹോദരിമാരെ വിവാഹം കഴിച്ചയക്കാനും സ്വന്തമായൊരു കിടപ്പാടമുണ്ടാക്കാനും 40 വര്‍ഷം മണലാരണ്യത്തില്‍ കഷ്‌ടപ്പെട്ട ബഷീന് താന്‍ അധ്വാനിച്ചുണ്ടാക്കിയ വീട് നഷ്‌ടപ്പെട്ടു.ബഷീന്റെ വീട്ടിന്‍റെ പൂട്ട് പൊളിച്ച് സഹോദരിമാര്‍ അവിടെ താമസമാക്കി.കഴിഞ്ഞ ദിവസം കൊല്ലം കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചാണ് ബഷീനെയും കുടുംബത്തെയും ഞങ്ങള്‍ കണ്ടത്. വീടിന്റെ പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കാണെന്ന കോടതി ഉത്തരവുമായി എത്തിയെങ്കിലും സഹോദരിമാര്‍ ബഷീറിനെയും കുടുംബത്തെയും ആട്ടിയിറക്കി.പ്രായപൂര്‍ത്തിയായ മകളെയും കൊണ്ട് തെരുവിലാണ് ഇപ്പോള്‍ താമസം.

കോടതി ഉത്തരവ് നടപ്പിലാക്കി തരണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി.കേസ് നടത്താന്‍ നാട്ടിലെക്ക് വരാന്‍ പണമില്ലാതെ വിഷമിച്ച ബഷീന് വിമാനടിക്കറ്റ് നല്‍കിയത് നടന്‍ മമ്മൂട്ടിയാണ്..കോടതി ഇടപെട്ടിട്ടും നീതി ലഭിക്കാത്തെ ബഷീര്‍ ഇനി എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ്.