ബെല്‍ജിയം- ഇംഗ്ലണ്ട് മത്സരത്തിനിടെ അദ്‌നന്‍ ജാനുസാജിന്റെ ഗോള്‍ ആഘോഷത്തിനിടെയാണ് മിഷു ബാറ്റ്ഷ്വായിക്ക് മുഖമടക്കി അടിക്കിട്ടിയത്.
മോസ്കോ: കരണത്തങ്ങ് അടിക്കിട്ടുക എന്നൊക്കെ പറഞ്ഞാല് ഇങ്ങനെയാണ്. ബെല്ജിയം- ഇംഗ്ലണ്ട് മത്സരത്തിനിടെ അദ്നന് ജാനുസാജിന്റെ ഗോള് ആഘോഷത്തിനിടെയാണ് മിഷു ബാറ്റ്ഷ്വായിക്ക് മുഖമടക്കി അടിക്കിട്ടിയത്. എന്നാല് അത് പന്തുക്കൊണ്ടാണെന്ന് മാത്രം. സംഭവം ഇങ്ങനെ..
മത്സരത്തിന്റെ ഏക ഗോള് 51ാം മിനിറ്റില് അദനന് ജാനുസാജിന്റെ കാലില് നിന്ന് പിറന്നു. ഇടത് വിങ്ങില് നിന്നുള്ള ഷോട്ട് വളഞ്ഞ് പുളഞ്ഞ് ഇംഗ്ലിഷ് വലയിലേക്ക്. പന്ത് വലയില് കയറിയതോടെ ഗോളാഘോഷം തുടങ്ങി.
ആഘോഷത്തിനിടെ വലയില് കയറിയ പന്ത് ബാറ്റ്ഷ്വായി കൈയിലെടുത്ത് വീണ്ടുമൊരടി. പോസ്റ്റില് തട്ടി റീബൗണ്ട് ചെയ്ത പന്ത് നേരെ ബാറ്റ്ഷ്വായുടെ മുഖത്തേക്ക്. കാണികളില് ഏറെ ചിരി പടര്ത്തിയ സംഭവത്തിന്റെ രസകരമായ വീഡിയോ കാണാം.
