എന്‍ഡിഎയുടെ നിലപാട്; കടുത്ത തീരുമാനങ്ങളുണ്ടാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കും  

ആലപ്പുഴ: മുന്നണി പ്രവേശനവമായി ബന്ധപ്പെട്ട് മറ്റ് മുന്നണികളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. ബിജെപി വാഗ്ദ്ധാനം ചെയ്ത പദവികള്‍ക്കായി ഇത്രയും കാലം കാത്തിരുന്നിട്ടും നിരാശയാണ് ഫലമെങ്കില്‍ കടുത്ത തീരുമാനങ്ങളുണ്ടാകും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് വ്യക്തമാക്കി.