കോവളം: പതിറ്റാണ്ടുകളായി താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താതെയും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുമുള്ള അധികൃതരുടെ നടപടികളില്‍ ലൈഫ് ഗാര്‍ഡുകുടെ പ്രതിഷേധം. കടലിൽ 'ജലശയന 'സമരം നടത്തിയാണ് ലൈഫ് ഗാര്‍ഡുകള്‍ പ്രതിഷേധിച്ചത്. നീതി നിഷേധങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നവംബർ -21 ന് നടത്തുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായിട്ടാണ് കോവളം ഹവ്വാ ബീച്ചിൽ തിങ്കളാഴ്ച്ച വൈകിട്ട് 5ന് ലൈഫ് ഗാര്‍ഡുകള്‍ ജല ശയന സമരം നടത്തിയത്.
വർഷങ്ങളായി ലഭിച്ചിരുന്ന ഫുഡ് അലവൻസ്, റിസ്ക് അലവൻസ്, വാർഷിക അലവൻസ് എന്നിവ നിർത്തലാക്കിയത് പുന:സ്ഥാപിക്കണമെന്നും ദിവസ വേതന കരാർ ജീവനക്കാരുടെ വർധിപ്പിച്ച വേതനം ഉടൻ വിതരണം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. ലൈഫ് ഗാർഡുകൾക്കും, ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ തൊഴിലാളി വിരുദ്ധ നിലപാടാണ് വേതനം വെട്ടിക്കുറച്ചതുൾപ്പെടെയുള്ള നടപടിക്ക് കാരണം.
ആവശ്യങ്ങൾ ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിരവധി സമരങ്ങൾ നടത്തിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് 21 ന് സംസ്ഥാന വ്യാപകമായി ലൈഫ് ഗാർഡുകൾ സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് കേരള ടുറിസം ലൈഫ് ഗാർഡ് എംപ്ലോയി സ് യുണിയൻ (സി ഐ ടി യു ) ജനറൽ സെക്രട്ടറി പി. ചാൾസൺ, മേഖല സെക്രട്ടറി എം.സി.ബേബി എന്നിവർ പറഞ്ഞു .
