Asianet News MalayalamAsianet News Malayalam

ബീക്കണ്‍ ലൈറ്റും ബോര്‍ഡും വച്ചു പായുന്ന ഉദ്യോഗസ്ഥ വാഹനങ്ങള്‍ക്കു ക‍ടിഞ്ഞാണ്‍ വരുന്നു

beacon light in government vehicles
Author
First Published Jul 16, 2016, 4:27 AM IST

തിരുവനന്തപുരം: അധികാര ചിഹ്നങ്ങളുടെ ദുരുപയോഗത്തില്‍ ഉന്നതരെയും ലക്ഷ്യമിട്ട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. ഐഎഎസ് ഉണ്ടായാല്‍ മാത്രം കാറില്‍ ബീക്കണ്‍ ലൈറ്റ് വച്ച് കറങ്ങാനാവില്ലെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഡെപ്യൂട്ടേഷനിലുളളവര്‍ പലരും ഈ രീതിയില്‍ നിയമ ലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പ്രതികരണം.

വാഹനങ്ങളില്‍ സിവില്‍ സര്‍വീസുകാരുടെതിനു സമാനമായ അധികാര ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടിക്കാണു മോട്ടോര്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനാണെങ്കിലും ഡെപ്യുട്ടേഷന്‍ സമയത്ത് ബീക്കണ്‍ ലൈറ്റ് അടക്കമുളളവയുപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഏതൊക്കെ പദവിയില്‍ ആര്‍ക്കൊക്കെ ഇവ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായി പരിശോധിക്കും. മാതൃവകുപ്പിന്റെ ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ദുരുപയോഗം ചെയ്യുന്നവരെ ഓപ്പറേഷന്‍ ബോസ് കുടുക്കും.

കഴിഞ്ഞ ദിവസങ്ങളില്‍  നടത്തിയ  പരിശോധനയില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പതാകപോലും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണു നടപടി. ഇതോടൊപ്പം കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡും വ്യാപകമായി വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. മന്ത്രിമാര്‍ക്ക് മാത്രമേ ഈ ബോര്‍ഡ് വയ്ക്കാന്‍ അധികാരമുളളൂ. ഇതോടെ വാഹന നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ, കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വച്ച് ഓടുന്ന രാജ്ഭവനിലെയടക്കം വാഹനങ്ങളെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടമിട്ടു എന്നാണു സൂചന.

പരിശോധന കര്‍ശനമാക്കുന്നതോടെ പല ബിഗ് ബോസുകളും ഓപ്പറേഷന്‍ ബോസില്‍ കുടുങ്ങും.

 

Follow Us:
Download App:
  • android
  • ios