താടിക്കാരോട് സ്ത്രീകൾക്ക് അൽപം ഇഷ്ടം കൂടുതലാണെന്ന് സംഘടനാംഗങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ താടിക്കാരുടെ സംഗമം തിരുവനന്തപുരത്ത് നടന്നു. താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. താടി വച്ചവര്‍ നേരിടുന്ന പ്രശ്നങ്ങളും സംഗമത്തില്‍ ചര്‍ച്ചയായി. 

താടി വച്ചവരോട് സമൂഹത്തിന് ഉണ്ടായിരുന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു സംഘടനയ്ക്ക് പിന്നിലെന്നാണ് ഭാരവാഹികള്‍ പറയുന്നു. താടിക്കാരോട് സ്ത്രീകൾക്ക് അൽപം ഇഷ്ടം കൂടുതലാണെന്ന് പറയുന്നു സംഘടനയിലെ അംഗങ്ങള്‍.

താടിക്കാരെ സംഘടിപ്പിക്കുന്നതിനൊപ്പം ജീവകാരുണ്യ രംഗത്തും സംഘടന സജീവമാണ്. തിരുവനന്തപുരത്ത് നടന്ന സംഗമത്തില്‍ 400 പേർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി രക്തദാന ക്യാംപും നടന്നു.