രാജ്യത്തെ മനോഹര റെയില്‍വേ സ്റ്റേഷനുകളുടെ പട്ടിക പുറത്ത്

മുംബൈ:രാജ്യത്തെ ഏറ്റവും മനോഹര റെയില്‍വേ സ്റ്റേഷനുകളായി മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ , ബെല്ലാപൂര്‍ സ്റ്റേഷനുകളെ റെയില്‍വേ മന്ത്രാലയം തെരഞ്ഞടുത്തതായി മഹാരാഷ്ട്ര ധനകാര്യമന്ത്രി. വ്യാഴാഴ്ച മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുന്‍ഗാന്‍റിവറാണ് ചന്ദ്രപൂര്‍ ,ബെല്ലാപ്പൂര്‍ സ്റ്റേഷനുകളെ മികച്ച റെയില്‍വേ സ്റ്റേഷനുകളായി റെയില്‍വേ മന്ത്രാലയം തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

മികച്ച റെയില്‍വേ സ്റ്റേഷനുകളുടെ പട്ടിക റെയില്‍വേ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ടെന്നും ചന്ദ്രപൂര്‍ ബെല്ലാപ്പൂര്‍ സ്റ്റേഷനുകള്‍ ആദ്യ സ്ഥാനത്താണെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷം മുമ്പ് രണ്ടു സ്റ്റേഷനുകളും ഭംഗിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെന്നും നാഗ്പൂര്‍ ഗവണ്‍മെന്‍റ് ചിത്രകാ മഹാവിദ്യാലയത്തില്‍ നിന്നുള്ള ഒരു കൂട്ടം കലാകാരന്മാര്‍ ഇതിനായി ജോലി ചെയ്തിരുന്നതായും മന്ത്രി പറഞ്ഞു.